ഒരു ഗ്രൂപ്പിൽ 500 ചോദ്യങ്ങൾ പഠിക്കുവാൻ ഉണ്ടാകും.

ആദ്യ ലെവൽ കഴിയുമ്പോൾ നിങ്ങൾ 500 ചോദ്യങ്ങൾ പഠിച്ചു കഴിയും.

രണ്ടാം ലെവലിൽ ഇതേ ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കും. നിങ്ങൾ പ്രാക്ടീസ് ചെയ്തു കഴിയുമ്പോൾ എത്ര ചോദ്യങ്ങൾ മനസ്സിലാക്കി എന്ന് അറിയാൻ കഴിയും. ഇവിടെ തെറ്റായ ഉത്തരങ്ങൾ ഒന്ന് കൂടി വായിച്ചു മനസ്സിലാക്കുക.

രണ്ടാം ലെവൽ കഴിയുമ്പോൾ അടുത്ത ഗ്രൂപ്പ് പഠിക്കുക. 

മൂന്നാം ലെവലിൽ രണ്ടു ഗ്രൂപ്പുകളിൽ ഉള്ള ആയിരം ചോദ്യങ്ങൾ ഉണ്ടാകും. നേരത്തെ രണ്ടു തവണ പരിശീലനം നടത്തിയതിനാൽ ഈ ലെവലിൽ നിങ്ങൾക്ക് മുഴുവൻ മാർക്കും നേടുവാൻ കഴിയും. ഏതെങ്കിലും ചോദ്യങ്ങൾ തെറ്റിയാൽ ആ ചോദ്യം വീണ്ടും വായിച്ചു മനസ്സിലാക്കുക.

നാലാം ലെവലിൽ നാലു ഗ്രൂപ്പുകളിൽ നിന്നും ഉള്ള 2000 ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ ചോദ്യങ്ങൾ മൂന്നു തവണ നിങ്ങൾ പരിശീലനം നേടിയതിനാൽ നിങ്ങൾക്ക് മുഴുവൻ മാർക്കും നേടാൻ കഴിയും. 

അഞ്ചാം ലെവലിൽ നിങ്ങൾക്ക് മോഡൽ പരീക്ഷ നടത്തുന്നതാണ്. എല്ലാ മോഡൽ പരീക്ഷയിലും കൂടുതൽ മാർക്ക് നേടുക. തെറ്റായ ഉത്തരങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പഠിക്കുക.